വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി നിയമിച്ച് കേന്ദ്രം

വിവാദ അഭിഭാഷക വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി നിയമിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. കഴിഞ്ഞമാസം പതിനേഴിനാണ് വിക്ടോറിയയെ ജഡ്ജിയായി നിയമിക്കാന്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തത്. വിക്ടോറിയ ഗൗരിയുടെ ബിജെപി ബന്ധവും മുസ്‌ലിം–ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരായ വിവാദ പരാമര്‍ശങ്ങളും ഉയര്‍ത്തിക്കാട്ടി ശുപാര്‍ശ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകര്‍ കൊളീജിയത്തിന് പരാതി നല്‍കിയിരുന്നു. നിയമനത്തിനെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി അടുത്ത വെള്ളിയാഴ്ച സുപ്രീംകോടതി കോടതി പരിഗണിക്കും.  

Victoria gowri appointed as madras HC judge