തൊഴിലാളികൾക്കുള്ള ഭക്ഷണം മോശം; കേറ്ററിങ് മാനേജറെ തല്ലി എംഎൽഎ

ഗുണനിലവാരം ഇല്ലാത്ത ഭക്ഷണം വിളമ്പി എന്ന് ആരോപിച്ച് കേറ്ററിങ് സർവീസ് മാനേജരെ പരസ്യമായി തല്ലി ശിവസേനാ എംഎൽഎ. ഏക്നാഥ് ഷിൻഡെ ക്യാംപിലെ എംഎൽഎയായ സന്തോഷ് ബംഗാറാണ് യുവാവിന്റെ മുഖത്തടിച്ചത്. ഈ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി ഹിംഗോലി ജില്ലയിൽ െതാഴിലാളികൾക്ക് നൽകിയ ഭക്ഷണത്തിന് ഗുണനിലവാരം ഇല്ലെന്നായിരുന്നു ആരോപണം. െതാഴിലാളികൾ എംഎൽഎയോട് പരാതി പറഞ്ഞതോടെയാണ് അദ്ദേഹം സ്ഥലത്തെത്തിയത്. പിന്നാലെ മാനേജരെ ചോദ്യം ചെയ്യുകയും മുഖത്ത് അടിക്കുകയുമായിരുന്നു. വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുൻപാണ് താക്കറെ ക്യാംപിൽ നിന്നും ചുവട് മാറ്റി സന്തോഷ് ബംഗാർ ഷിൻഡേ ക്യാംപിൽ എത്തിയത്.