വിശ്വാസവോട്ടിനെതിരെ ഉദ്ധവ് സുപ്രീംകോടതിയിൽ; വാദം അഞ്ചുമണിക്ക്

ഭരണപ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയില്‍ നിയമപോരാട്ടം തുടങ്ങി. നാളെ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടതിനെതിരായ ഉദ്ധവ് താക്കറെ വിഭാഗത്തിന്‍റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് അഞ്ചുമണിക്ക്  പരിഗണിക്കും. എന്നാല്‍, സഭ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണര്‍ക്ക് വിവേചനാധികമുണ്ടെന്നാണ് വിമതരുടെ വാദം. നാളെ 11മണിക്ക്  സഭ ചേരാനാണ് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, അനുനയനീക്കങ്ങള്‍ തടയാന്‍ വിമത എംഎല്‍എമാര്‍ ഗുവാഹത്തിയില്‍നിന്ന് ഇന്ന് ഗോവയിലേക്ക് പോകും. നാളെ മാത്രമേ  മുംബൈയിലെത്തൂ. ബിജെപി നേതൃയോഗം ഉച്ചയ്ക്ക് രണ്ടുമണിക്ക് ചേരും. എന്‍സിപി നേതൃയോഗം പവാറിന്‍റെ വസതിയില്‍ ചേർന്നു. വിഡിയോ റിപ്പോർട്ട് കാണാം.