ഗാന്ധിജിയുറങ്ങുന്ന രാജ്ഘട്ട്; രാജ്യം മറക്കരുതാത്ത മണ്ണ്

1947 ഓഗസ്റ്റ് 15 ന്, രാജ്യം സ്വാതന്ത്ര്യലബ്ധിയുടെ ആഘോഷത്തിലാണ്ട പകലിലും കർമ്മനിരതനായിരുന്നു രാഷ്ട്രപിതാവ്. വിഭജനത്തിന്റെ മുറിവ് ഉണക്കാൻ കൊൽക്കത്തയിൽ ഉപവാസത്തിലായിരുന്നു ഗാന്ധിജി. അനശ്വരനായ ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്ന രാജ്ഘട്ട്  രാജ്യം ഒരിക്കലും കൈവിടാൻ പാടില്ലാത്ത മൂല്യങ്ങളുടെ പ്രതീകം കൂടിയാണ്.

1947 ഓഗസ്റ്റ് 15 പകൽ. സ്വാതന്ത്ര്യ ലബ്ധിയുടെ ലഹരിയിൽ രാജ്യo. രാജ്യ തലസ്ഥാനത്ത് നിന്നും കാതങ്ങളകലെ  കൊല്‍ക്കത്തയില്‍ ഉപവാസത്തിലായിരുന്നു ഗാന്ധിജി . ബംഗാളിലെയും ബിഹാറിലെയും വര്‍ഗീയ ലഹളകള്‍ക്ക് ശമനമുണ്ടാക്കാനായിരുന്നു ഉപവാസം. അക്കാലത്ത് എല്ലാ ദുരന്തമുഖത്തും അഭയമന്ത്രം ഉരുവിട്ട് എത്തുമായിരുന്നു രാഷ്ട്ര പിതാവ്. ഹിന്ദുത്വവാദി നാഥുറാം ഗോഡ്സെ നെഞ്ചിലേക്ക് നിറയൊഴിച്ച് ഇല്ലാതാക്കിയിട്ടും ആ ജീവിതം  നിത്യപ്രസക്തമാകുന്നത്  ഇതുകൊണ്ടാണ്. എഴുപത്തിനാലുവർഷങ്ങക്കിപ്പുറം മരണത്തിലും ആ ജീവിതം മതതീവ്രവാദികളുടെ ഉറക്കം കെടുത്തുകയാണ്. 

ജൻപഥിൽ നിന്ന് 4 കിലോമീറ്റർ അകലെ, യമുന തീരത്ത്, ലളിതമായ, ശാന്തമായ രാജ്ഘട്ട് .... വിദേഷ പ്രചാരകർക്കും , അക്രമികൾക്കും   അരോചകമായ ഒരിടം. ഗാന്ധിജിയിൽ നിന്ന് വന്ന അവസാന ശബ്ദം ഹേ റാം ആലേഖനം ചെയ്ത കറുത്ത മാർബിളിൽ തീർത്ത സ്മൃതി  മണ്ഡപം.ഒരറ്റത്ത് അനശ്വരമായ ജ്വാല. ഗാന്ധിജി ജീവിതത്തിലുടനീളം കാത്ത ലാളിത്യം ഉൾകൊണ്ട് വാനു ജി ഭൂട്ടാ രൂപകൽപന ചെയ്ത സ്മ്യതി മണ്ഡപം. 74 വർഷം  മുമ്പത്തെ ആ ദുഖ: വെള്ളിയെ ഓർപ്പിച്ച് എല്ലാ വെള്ളിയാഴ്ചയും 5:30ന് നടക്കുന്ന അനുസ്മരണ ചടങ്ങിന് ഇതുവരെ മുടക്കുണ്ടായിട്ടില്ല. സ്വതന്ത്ര ഇന്ത്യയിലെ നീതി നിഷേധിക്കപ്പെടുന്നവരുടെ സമര പോരാട്ടങ്ങൾക്കും വേദിയായിക്കൊണ്ടിരിക്കുകയാണ് ഇവിടം.