ഗോവയിലും കോൺഗ്രസിന് ആശ്വാസമില്ല; ബിജെപി മുന്നിൽ; സഖ്യം നിർണായകം

ആദ്യ മണിക്കൂറുകളിലെ ഫലസൂചനയിൽ ഗോവയിൽ ബിജെപി മുന്നിൽ. 17 സീറ്റിൽ ബിജെപിയും കോൺഗ്രസ് 13 സീറ്റിലും ലീഡ് ചെയ്യുന്നു. തുല്യശക്തികളുടെ പോരാട്ടം നടക്കുന്ന ഗോവയിൽ ലീഡ് നില മാറി മറിഞ്ഞിരുന്നു. 21 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.  തൃണമൂൽ കോൺഗ്രസും സ്വതന്ത്ര സ്ഥാനാർഥികളും പലയിടത്തും ലീഡ് ചെയ്യുന്നുണ്ട്. ഇവരുടെ സഖ്യം നിർണായകമാകും. ഇവരുടെ പിന്തുണയുടെ അടിസ്ഥാനത്തിലായിരിക്കും സർക്കാർ രൂപീകരണം.

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് സാംഖ്വെലിം മണ്ഡലത്തിൽ പിന്നിൽ നിൽക്കുന്നു. ഏറ്റവും കൂടുതൽ പോളിങ് നടന്നിട്ടുള്ള മണ്ഡലമാണിത്. ബിജെപി വിമത സ്ഥാനാർഥിയായ മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കർ പിന്നിലാണ്. പനജിയിൽ ബിജെപി സ്ഥാനാർഥി മോൻസരിറ്റോയാണ് മുന്നിൽ.