500 ‘കലൈഞ്ചർ കാന്റീൻ’ തുടങ്ങാൻ സ്റ്റാലിൻ ; ‘അമ്മ കാന്റീന്’ കേന്ദ്രസഹായം അനിവാര്യം

തമിഴ്നാട്ടിൽ 500 കലൈനാർ കാന്റീൻ തുടങ്ങുമെന്ന് ഭക്ഷ്യമന്ത്രി ആർ സക്രപാണി. ദേശീയ സുരക്ഷാ നിയമത്തിന് കീഴിൽ എഐഎഡിഎംകെ സർക്കാറിന്റെ പദ്ധതിയായ 650 അമ്മ കാന്റീന് കേന്ദ്ര സഹായം വേണമെന്നും തമിഴ്നാട് സർക്കാർ  ആവശ്യപ്പെട്ടു. നിലവിൽ ഒരു മാസം ഒരു കാന്റീൻ നടത്തിപ്പിന്  3.5ലക്ഷം രൂപ ആവശ്യമാണ്. ദരിദ്രരും അവശരർക്കുമായി കഴിഞ്ഞ സർക്കാർ ആരംഭിച്ച അമ്മ കാന്റീൻ പദ്ധതി  തുടർന്നും നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ കേന്ദ്രസഹായം കൂടിയേ തീരൂ. പ്രളയത്തിലും മറ്റു അത്യാപത്തുകളിലും അമ്മ കാന്റീൻ വഴി ഭക്ഷണം സൗജന്യമായാണ് നൽകിയതെന്നും മന്ത്രി സക്രപാണി പറഞ്ഞു.

നിലവിൽ സർക്കാർ ആശുപത്രികളിലും മറ്റു തദ്ദേശസ്ഥാപനങ്ങളിലും അമ്മ കാന്റീൻ പ്രവർത്തിക്കുന്നുണ്ട്. രോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കും ഏറെ സഹായകരമായ പദ്ധതിയുടെ നിലനിൽപ്പും അനിവാര്യമാണെന്ന് സക്രപാണി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.