നാവികസേനാ മേധാവി സ്ഥാനമൊഴിഞ്ഞ് ആർ.ഹരികുമാർ; ദിനേശ് കുമാര്‍ ത്രിപാഠി പുതിയ സേനാമേധാവി

navy-chief
SHARE

മലയാളിയായ അഡ്‌മിറൽ ആർ.ഹരികുമാർ നാവികസേന മേധാവി സ്ഥാനമൊഴിഞ്ഞു. പ്രതിരോധ മന്ത്രാലയ ആസ്ഥാനത്ത് അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകി. ദിനേശ് കുമാര്‍ ത്രിപാഠിയാണ് പുതിയ നാവികസേനമേധാവി.

സൗത്ത് ബ്ലോക്കിലെ പ്രൗഡ ഗംഭീരമായ ഗാർഡ് ഓഫ് ഓണറോടെ അഡ്‌മിറല്‍ ആർ.ഹരികുമാർ ചുമതല കൈമാറി. സേനയുടെ നവീകരണത്തിനും ആധുനികവല്‍ക്കരണത്തിനും മികച്ച സംഭാവന നല്‍കിയാണ് ഹരികുമാർ നാവികസേനയില്‍നിന്ന് പടിയിറങ്ങുന്നത്. കടല്‍ക്കൊള്ളക്കാരും ഹൂതി വിമതരും ഉയര്‍ത്തിയ നിരവധി വെല്ലുവിളികളെ നേരിട്ട് ലോകത്തിന് മുന്നില്‍ ഇന്ത്യന്‍ നാവികസേന കരുത്തറിയിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വര്‍ധിച്ചുവരുന്ന ചൈനീസ് സ്വാധീനത്തെ നേരിടാനുള്ള കൃത്യമായ ആസൂത്രണത്തിന് ഈ മലയാളി നേതൃത്വം നല്‍കി.

സേനയുടെ ഇരുപത്തിയാറാമത് മേധാവിയായി അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠി ചുമതലയേറ്റു. ഈസ്റ്റേൺ ഫ്ലീറ്റിന്‍റെ ഫ്ലാഗ് ഓഫിസർ, ഏഴിമല നാവിക അക്കാദമി കമൻഡാന്‍റ് എന്നീ പദവികൾ ത്രിപാഠി വഹിച്ചിട്ടുണ്ട്. അതിവിശിഷ്ട സേവാ മെഡൽ, നൗ സേന മെഡൽ എന്നീ ബഹുമതികളും ലഭിച്ചിട്ടുണ്ട്. ഇലക്ട്രോണിക് യുദ്ധവിദഗ്ധനായാണ് ത്രിപാഠി അറിയപ്പെടുന്നത്.

R. Harikumar has resigned as the Chief of Navy

MORE IN INDIA
SHOW MORE