പെട്രോളിന് പണമില്ല; പോത്തിന്റെ പുറത്ത് പത്രിക നൽകാനെത്തി സ്ഥാനാർഥി

പോത്തിന്റെ പുറത്തുകയറി തിരഞ്ഞെടുപ്പ് പത്രിക സമർപ്പിക്കാനെത്തി സ്ഥാനാർഥി. ബിഹാർ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയാണ് സ്ഥാനാർഥിയായ ആസാദ് അമല്‍ ഈ വേറിട്ട യാത്ര നടത്തിയത്.. വിഡിയോ വൈറലായതോടെ സ്ഥാനാർഥിയും ജനകീയനായി. ഈ മാസം 24 മുതലാണ് ബിഹാറിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാംപൂരിലെ കതിഹാര്‍ സീറ്റില്‍നിന്നാണ് ഇദ്ദേഹം മൽസരിക്കുന്നത്.

താനൊരു കർഷകനും കന്നുകാലി വളർത്തുകാരനുമാണെന്നും ഇപ്പോൾ തനിക്ക് പെട്രോളോ ഡീസലോ വാങ്ങാൻ പണം ഇല്ലെന്നും സ്ഥാനാർഥി പറഞ്ഞു. ഇതോടെയാണ് പോത്തിന്റെ പുറത്തുകയറി നാമനിർദേശപത്രിക സമർപ്പിക്കാൻ എത്തിയത്. സ്ഥാനാർഥി പോത്തിന്റെ മുകളിലും അനുയായി പോത്തിന്റെ വലിച്ചുകാെണ്ടുമാണ് ഓഫിസിലെത്തിയത്. കുറച്ച് ഗ്രാമീണരും അനുയായികളും ഇയാൾക്കൊപ്പം ഉണ്ടായിരുന്നു. വിഡിയോ കാണാം.