പുതിയ രോഗികൾ 49; എല്ലാ ക്ലാസുകളും തിങ്കളാഴ്ച മുതൽ; പഞ്ചാബ് സർക്കാർ

ഓഗസ്റ്റ് 2 മുതൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകളും തുറക്കുമെന്ന പ്രഖ്യാപനവുമായി പഞ്ചാബ് സർക്കാർ. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചുകൊണ്ട് എല്ലാ സ്കൂളുകളിലും എല്ലാ ക്ലാസുകളും പുനരാരംഭിക്കാനാണു നീക്കം. വെള്ളിയാഴ്ച 49 കോവിഡ് കേസുകളാണു പഞ്ചാബിൽ പുതുതായി റിപ്പോർട്ടു ചെയ്തത്.

599,053 ആണു സംസ്ഥാനത്തെ ആകെ രോഗ ബാധിതരുടെ എണ്ണം. ജലന്ധർ, ഫെറോസ്പുർ, ലുധിയാന ജില്ലകളിൽനിന്നാണു കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്തത്. 10,11,12 ക്ലാസുകൾ ഈ ആഴ്ച തന്നെ ആരംഭിച്ചിരുന്നു. രണ്ട് ഡോസ് വാക്‌സിനെടുത്ത അധ്യാപകർക്കും ജീവനക്കാർക്കും മാത്രമാണ് സ്‌കൂളുകളില്‍ ഹാജരാകാന്‍ സർക്കാർ അനുവാദം നൽകുന്നത്. സാമൂഹിക അകലം പാലിച്ചാണ് കുട്ടികളെ ക്ലാസിൽ ഇരുത്തുന്നത്. മാസ്ക്, സാനിട്ടെസർ, തെര്‍മല്‍ സ്‌കാനിങ് എന്നിവ എല്ലാ സ്കൂളുകളിലും ഒരുക്കിയിട്ടുണ്ട്.