അംബേദ്കർ പ്രതിമയിൽ മാലയിടാൻ ബിജെപി; തല്ലിയോടിച്ച് വിസികെ പ്രവർത്തർ; സംഘർഷം

അംബേദ്കർ പ്രതിമയിൽ മാല സമർപ്പിച്ച് ആദരമർപ്പിക്കാൻ എത്തിയ ബിജെപി നേതാക്കളെയും പ്രവർത്തകരെയും  തല്ലിയോടിച്ച് വിടുതലൈ ചിരുത്തൈ കച്ചി പ്രവര്‍ത്തകര്‍. ഡിഎംകെ സഖ്യത്തിൽ പ്രവർത്തിക്കുന്ന പാർട്ടി കൂടിയാണിത്. മധുരയിൽ അംബേദ്കർ പ്രതിമയിൽ ആദരമർപ്പിക്കാൻ എത്തിയപ്പോഴാണ് ബിജെപി നേതാക്കൾക്ക് മർദനമേറ്റത്. 

ബിജെപി നേതാക്കളെ അംബേദ്കർ പ്രതിമയിൽ മാലയിടാൻ അനുവദിക്കില്ല എന്ന ഉറച്ച നിലപാടിലായിരുന്നു വിസികെ പ്രവർത്തകർ. പിൻമാറാതെ ബിജെപിയും നിലയുറപ്പിച്ചതോടെയാണ് പ്രശ്നം മർദനത്തിലേക്ക് എത്തിയത്. സ്ത്രീകൾ അടക്കമുള്ള സംഘമാണ് തടയാനായി എത്തിയത്. ഇതിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അംബേദ്കറെ ആദരിക്കുന്നത് കുറ്റകൃത്യമാണോ? അംബേദ്കറെ ആദരിക്കുന്നത് തടയാന്‍ വിസികെ ആരാണ് എന്ന ചോദ്യം ഉയർത്തി ബിജെപിയും വിഡിയോ ചർച്ചയാക്കുകയാണ്. വിഡിയോ കാണാം.