തോന്നുന്നതെന്തും ചെയ്യാനാവില്ല; വസ്തുവോ സ്വകാര്യ സ്വത്തോ അല്ല ഭാര്യ; നിർണായക വിധി

കുടുംബ വഴക്കുകളും അത് സമ്പന്ധിച്ചുള്ള കോടതി വിധികളും ചർച്ചയാകുന്നത് പതിവാണ്. സ്ത്രീകൾ ചെയ്യുന്ന പ്രതിഫലമില്ലാത്ത അധ്വാനമാവും മിക്കപ്പോഴും ഈ ചർച്ചകളിലെ പ്രധാന വിഷയം. എന്നാൽ പണ്ട് മുതലുള്ള കീഴ് വഴക്കം എന്ന നിലയിൽ ഇന്നും അവരുടെ ആധ്വാനം തള്ളിക്കളയപ്പെടുന്നു. ഇപ്പോഴിതാ ആ വാദത്തെ ഒരിക്കൽ കൂടി ശരിവയ്ക്കുകയാണ് ബോംബെ ഹൈക്കോടതി.

ഭർത്താവിനു ‘തോന്നുന്നതെന്തും ചെയ്യാവുന്ന’ വസ്തുവോ സ്വകാര്യ സ്വത്തോ അല്ല ഭാര്യയെന്നും വിവാഹം തുല്യതയുടെ അടിസ്ഥാനത്തിലുള്ള പങ്കാളിത്തമാകണമെന്നും ബോംബെ ഹൈക്കോടതി. ചായയുണ്ടാക്കാത്തതിനു ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചുകൊന്ന കേസിൽ കീഴ്ക്കോടതി വിധിച്ച 10 വർഷ തടവിനെതിരെ സന്തോഷ് അത്കർ എന്നയാൾ നൽകി ഹർജി തള്ളിക്കൊണ്ടാണു ജസ്റ്റിസ് രേവതി മൊഹിതെയുടെ നിരീക്ഷണം.