ഇലക്ട്രിക് സ്കൂട്ടർ ഓടിച്ച് രോഷത്തിന് മമത; ബാലൻസ് തെറ്റി വീഴാനാഞ്ഞു; വിഡിയോ

മമതയെ തുരത്തി ബംഗാൾ പിടിക്കാനുള്ള അവസാന നീക്കത്തിലാണ് ബിജെപി. ശക്തമായ ചെറുത്ത് നിൽപ്പാണ് തൃണമൂലും മമതയും ബംഗാളിൽ നടത്തുന്നത്. ബിജെപി വിരുദ്ധ വികാരം ഉണർത്താൻ മമത സ്വീകരിക്കുന്ന നീക്കങ്ങളും ഏറെ പ്രത്യേകത നിറഞ്ഞതാണ്. രാജ്യത്തെ വൻവിലക്കയറ്റത്തിലേക്ക് നയിച്ചേക്കാവുന്ന ഇന്ധനവില വർധനവിനെതിരെ ഇലക്ട്രിക് സ്കൂട്ടർ ഓടിച്ച് റാലി നടത്തിയാണ് മമത പ്രതിഷധിച്ചത്. എന്നാൽ ഇലക്ട്രിക് സ്കൂട്ടറിൽ നിന്നും നിയന്ത്രണം വിട്ട് വീഴാൻ പോകുന്ന മമതയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ൈവറലാകുന്നത്.

ഹെൽമറ്റ് ധരിച്ച്, ഇന്ധനവില വർധനവിനെതിരെ പ്ലക്കാർഡുമേന്തി മമത സ്കൂട്ടറിൽ കയറി. ഓടിക്കാൻ ഒരുങ്ങുമ്പോൾ തന്നെ ബാലൻസ് തെറ്റി സ്കൂട്ടർ മറിഞ്ഞു. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന സുരക്ഷാജീവനക്കാർ മമതയും സ്കൂട്ടറും വീഴാതെ താങ്ങിപ്പിടിച്ചു. പിന്നീട് സ്കൂട്ടർ വേഗകുറച്ച് ഓടിക്കുന്ന മമതയെയും വിഡിയോയിൽ കാണാം. ഹൗറയിൽ വച്ച് ഇലക്ട്രിക് സ്കൂട്ടർ ഓടിക്കുന്നതിന് ഇടയിൽ ആയിരുന്നു ബംഗാൾ മുഖ്യമന്ത്രിക്ക് ബാലൻസ് തെറ്റിയത്. വിഡിയോ കാണാം.