ചെന്നൈയിലെ റിപ്പബ്ലിക് ദിന പരേഡ് നയിക്കുന്നത് മലയാളി: ചരിത്ര നിയോഗവുമായി ഹേമന്ദ് രാജ്

ചെന്നൈയിലെ റിപ്പബ്ലിക് ദിന പരേഡ് നയിക്കുന്നത് ഒരു മലയാളി. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയും കരസേനയില്‍ ലഫ്റ്റനന്റ് കേണലുമായ ഹേമന്ദ് രാജിനാണ് ചരിത്ര നിയോഗം. ഏറ്റുമാനുര്‍കാരന്‍   ലഫ്റ്റനന്റ് കേണല്‍ ഹേമന്ദ് രാജിനെ അത്ര പെട്ടൊന്നു മലയാളിക്കു മറക്കാനാവില്ല. കാരണം എന്തെന്നല്ലേ. ഇതാണ് മറുപടി. ഒന്നാം പ്രളയകാലത്ത് ചെങ്ങന്നൂരും ആലുവയും മുങ്ങിയപ്പോള്‍ രക്ഷയുടെ കരം നീട്ടിയെത്തിയ സൈന്യത്തിലെ പ്രധാനിയായിരുന്നു ഹേമന്ദ്. ഊട്ടിയിലെ കരസേനയുടെ മദ്രാസ് റെജിമെന്റല്‍  സെന്ററില്‍ പരിശീലനായ ഹേമന്ദ് രാജ് മറ്റൊരു ചരിത്ര നിയോഗത്തിനാണ് ഇന്നിറങ്ങുന്നത്. ചെന്നൈയിലെ റിപ്പബ്ലിക്  പരേഡിനെ നയിക്കുന്ന സേനയുടെ കമാന്‍ഡിങ് ഓഫീസറാണ് ഹേമന്ദ്.

വര്‍ഷങ്ങള്‍ക്കു ശേഷമാണ് മദ്രാസ് റെജിമെന്റിന്റെ റിപ്പബ്ലിക് പരേഡിന് മലയാളി കമാന്‍ഡിങ് ഓഫീസര്‍ വരുന്നത്.പ്രളയകാലത്തെ സുത്യാര്‍ഹ സേവനത്തിനു 2019 ലെ രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍ നേടിയ സൈനിക ഓഫീസര്‍ കൂടിയാണ് ഹേമന്ദ് രാജ്.