റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരുങ്ങി രാജ്യം; ചടങ്ങുകൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്

72–ാം റിപ്പബ്ലിക് ദിനാഘോഷത്തിന് രാജ്യമൊരുങ്ങി.. രാജ്യത്തിന്‍റെ കരുത്ത് വിളിച്ചോതി സൈനിക പരേഡും നിശ്ചല കലാരൂപങ്ങളും ഇത്തവണയും ആഘോഷങ്ങളുടെ മാറ്റ് കൂട്ടും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍

കോവിഡ് മഹാമാരിക്ക് ശേഷം വരുന്ന റിപ്പബ്ലിക് ദിനാഘോഷത്തിന് ഇത്തവണയും പകിട്ട് കുറയില്ല. പ്രൗഢ ഗംഭീര സദസിനെ സാക്ഷിനിര്‍ത്തി ഇന്ദ്രപ്രസ്ഥത്തിന്‍റെ രാജവീഥിയില്‍ ഇന്ത്യയുെട സംസ്കാരവും ശക്തിയും വൈവിധ്യവും അണിനിരക്കും.

ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് രാജ്യതലസ്ഥാനത്തും ഉത്തരേന്ത്യയിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ നടക്കുന്ന പരേഡ് കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും

വിവിധ സേനാ വിഭാഗങ്ങള്‍ക്കൊപ്പം കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങളും അണിനിരക്കും. കയര്‍ ഒാഫ് കേരളയാണ് സംസ്ഥാനത്തിന്‍റെ തീം..തെയ്യം അടക്കം 12 കലാകാരന്മാര്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ദൃശ്യചാരുതയൊരുക്കും. പരേഡ് മൂന്നു കിലോമീറ്ററായി കുറച്ചിട്ടുണ്ട്. വിജയ് ചൗക്കില്‍ നിന്നും ആരംഭിച്ച് നാഷണല്‍ സ്്റ്റേഡിയത്തിലാണ് പരേഡ് അവസാനിക്കുക.