പൂപ്പൽ പിടിക്കില്ല, മണവും ഇല്ല; ചാണകത്തിൽ നിന്ന് പെയിന്റുമായി കേന്ദ്ര സർക്കാർ

ചാണകത്തിൽ നിന്ന് പെയിന്റുമായി കേന്ദ്രസർക്കാർ. ഖാദി വകുപ്പ് വികസിപ്പിച്ച പെയിന്റ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് പുറത്തിറക്കിയത്. ഖാദി പ്രാകൃതിക് പെയിന്റെന്ന പേരിൽ വിപണിയിലെത്തുന്ന പെയിന്റ് പൂപ്പലിനെയും ബാക്ടീരിയയെയും പ്രതിരോധിക്കുമെന്നാണ് ഖാദി വകുപ്പിന്റെ അവകാശവാദം.

മണമില്ലാത്ത പെയിന്റിന് ബിഐഎസ് അംഗീകാരം ലഭിച്ചിട്ടുണ്ട്. മറ്റ് പെയിന്റുകളെ അപേക്ഷിച്ച് വിലക്കുറവാണ് ഇതിനെന്നും വകുപ്പ് പറയുന്നു. 

ലെഡ്, മെർക്കുറി, ക്രോമിയം, ആഴ്സെനിക് തുടങ്ങിയവയുടെ സാന്നിധ്യം പെയിന്റിൽ ഇല്ല. 2020 മാർച്ചിലാണ് ഈ ആശയം വകുപ്പിന് മുന്നിലെത്തിയത്. പ്ലാസ്റ്റിക് എമൽഷൻ പെയിന്റ് ഡിസ്റ്റംപർ പെയിന്റ് എന്നിങ്ങനെ രണ്ട് തരത്തിൽ പെയിന്റ് ലഭ്യമാകും. പശുവളർത്തൽ തൊഴിലാക്കിയവർക്ക് മികച്ച വരുമാനവും പെയിന്റിന്റെ വരവോടെ ലഭിക്കുമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ.