അനിൽ അംബാനിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍ വ്യാജം; ഫണ്ടിൽ ക്രമക്കേട് കണ്ടെത്തി

അനിൽ അംബാനിയുടെ മൂന്ന് അക്കൗണ്ടുകൾ വ്യാജമെന്ന് എസ്ബിഐ. റിലയൻസ് കമ്മ്യൂണിക്കേഷൻസ്, റിലയൻസ് ടെലെകോം, റിലയൻസ് ഇൻഫ്രാടെൽ എന്നീ ബാങ്ക് അക്കൗണ്ടുകളാണ് വ്യാജം. മൂന്ന് അക്കൗണ്ടുകളിലുമായി 49,000 കോടിയോളം രൂപയുണ്ടന്നാണ് കണക്ക്. ബാങ്ക് നടത്തിയ ഓഡിറ്റിനിടെ ഫണ്ടിൽ ക്രമക്കേടുകളും ഫണ്ട് തിരിമയറിയും നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. 

വ്യാജ അക്കൗണ്ടാണെന്ന് കണ്ടെത്തിയാൽ ഏഴ് ദിവസത്തിനുള്ളിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ വിവരം അറിയിക്കണമെന്നാണ് നിയമം. വ്യാജ അക്കൗണ്ടിൽ ഒരു കോടി രൂപയിലധികം പണമാണ് ഉള്ളതെങ്കിൽ സിബിഐ അന്വേഷണം നടത്തണം. കുറവാണെങ്കിൽ ലോക്കൽ പൊലീസ് അന്വേഷണം നടത്തണമെന്നാണ് ചട്ടം. മൂന്ന് കമ്പനികളിലുമായി 49,000 രൂപ കടമുണ്ടന്നും റിപ്പോർട്ടുകളുണ്ട്.