മധ്യപ്രദേശിലും പക്ഷിപ്പനി; കാക്കകളിലും താറാവുകളിലും രോഗബാധ

മധ്യപ്രദേശിലും പക്ഷിപ്പനി സ്ഥിരീകരിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍. കാക്കകളിലും താറാവുകളിലുമാണ് രോഗബാധ കണ്ടെത്തിയത്.  

പടിഞ്ഞാറന്‍ ജുനഗദ് നഗരത്തിലാണ് വ്യാപകമായി പക്ഷിപ്പനി കണ്ടെത്തിയത്. കൊക്ക്, കാക്ക, താറാവ് തുടങ്ങിയ പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത് ശ്രദ്ധയില്‍ പെട്ടപ്പോഴാണ് ഇവയുടെ മ‍‍ൃതദേഹം പരിശോധനയ്ക്ക് വിധേയമാക്കിയത്. Avian influenza വിഭാഗത്തിലുള്ള വൈറസ് ബാധയാണ് കണ്ടെത്തിയത്. കാട്ടുപക്ഷികളില്‍ കാണപ്പെടുന്ന രോഗബാധയാണെന്ന് വെറ്റിനറി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

കാട്ടുപക്ഷികളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാറില്ല. ഇവയില്‍ നിന്നും വളര്‍ത്തുമൃഗങ്ങളിലേക്ക് രോഗം പകരാനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു. രോഗവ്യാപനം തടയാന്‍ രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളിലെ കാട്ടുപക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണ് വനംവകുപ്പ്.