മൂന്ന് സേനകളിലും സേവനമനുഷ്ടിച്ച ഒരേ ഒരാള്‍; ആ സൈനികന് 100 വയസ്സ്

മൂന്ന് സേനകളിലും സേവനമനുഷ്ടിച്ച ഒരേ ഒരാള്‍; ആ സൈനികന് 100 വയസ്സ് വ്യോമസേന, കരസേന, നാവികസേന എന്ന മൂന്ന് സുരക്ഷ വിഭാഗങ്ങളിലും സേവനമനുഷ്ടിച്ച പ്രതിപാൽ സിംങിന് 100 വയസ്. ഇന്ത്യയുടെ മുന്ന് സൈനിക തലങ്ങളിലും ജോലി ചെയ്ത പ്രതിപാല്‍ സിംങാണ് മൂന്ന് സേനകളിലും സേവനമനുഷ്ടിച്ച ഏകവ്യക്തി. റോയൽ എയർ ഫോർസിൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലത്താണ് പ്രതിപാൽ സിംങ് തന്റെ ജോലിയാരംഭിച്ചത്. തുടർന്ന് ഇന്ത്യൻ നേവിയിലും ഇന്ത്യൻ ആർമിയിലും സേവനമനുഷ്ടിച്ചു.

ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ ആശംസാപ്രവാഹങ്ങളാണ്. പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദർ സിംങുൾപ്പെടെ നിരവധി പേർ അദ്ദേഹത്തിന് ആയുരാരോഗ്യം നേര്‍ന്ന് രംഗത്തെത്തി.1965ലെ ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു. നിലവിൽ അദ്ദേഹത്തിന്റെ ജന്മദേശത്ത് കൃഷിയുമായി മുന്നോട്ട് പോവുകയാണ് അദ്ദേഹം.