ഹൈപ്പര്‍ സോണിക് മിസൈല്‍ ക്ലബിൽ ഇടംനേടി ഇന്ത്യ; പരീക്ഷണം വിജയകരം

ഡി.ആര്‍.ഡി.ഒ തദ്ദേശീയ വികസിപ്പിച്ചെടുത്ത ഹൈപ്പര്‍ സോണിക് മിസൈല്‍ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡീഷയിലെ വീലര്‍ ഐലന്‍സിലെ എ.പി.ജെ.അബ്ദുള്‍ കലാം കേന്ദ്രത്തിലാണ് വിക്ഷേപണം വിജകരമായി പരീക്ഷിച്ചത്. ഇതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഹൈപ്പര്‍ സോണിക് മിസൈല്‍ ക്ളബില്‍ ഇന്ത്യയും ഇടംനേടി. അഗ്നി മിസൈല്‍ ബൂസ്റ്റര്‍ ഉപയോഗിച്ച് രാവിലെ 11 മണിക്കായിരുന്നു വിക്ഷേപണം.

തദ്ദേശീയമായി വികസിപ്പിച്ച സക്രാംജെറ്റ് എന്‍ജിനാണ് ഉപയോഗിച്ചിട്ടുള്ളത്. മിസൈല്‍ വിക്ഷേപണത്തിന് കരുത്തുപകരുന്നതാണ് സാങ്കേതികവിദ്യ.പരീക്ഷണത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞരെ കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു. ആത്മനിര്‍ഭര്‍ ഭാരതിന് നാഴികകല്ലായ നേട്ടമാണെന്ന് രാജ്നാഥ് സിങ് ട്വിറ്ററില്‍ കുറിച്ചു.