കോവിഡിനിടെ ശമ്പളം കുറയ്ക്കുമെന്ന് പറഞ്ഞു: വീട്ടുടമയെ കൊന്ന് കിണറ്റില്‍ തള്ളി

കോവിഡ് കാലത്ത് ശമ്പളം കുറച്ചതിനെ തുടർന്ന് വീട്ടുജോലിക്കാരൻ ഉടമയെ കൊലപ്പെടുത്തി. ഡൽഹിയിലാണ് സംഭവം. വീട്ടുടമയായ ഒാം പ്രകാശിനെ ജോലിക്കാരനായ ഉത്തർപ്രദേശ് സ്വദേശിയായ തസ്ലീം ആണ് കൊലപ്പെടുത്തിയത്. ഈ മാസം രണ്ടാം വാരമായിരുന്നു സംഭവം. ഒാംപ്രകാശിനെ കാണാതായി രണ്ടുദിവസം കഴിഞ്ഞ് സഹോദരി പുത്രൻ നൽകിയ പരാതിയിലാണ് കൃത്യത്തിന്റെ ചുരുളഴിയുന്നത്. ഓഗസ്റ്റ് 10-ാം തീയതി മുതൽ ഓംപ്രകാശിനെ കാണാനില്ലെന്നും,  വീട്ടിലുണ്ടായിരുന്ന ജോലിക്കാരനും പിന്നീട് മുങ്ങിയതായും പരാതി ഉണ്ടായിരുവന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് തിരച്ചിൽ തുടരുന്നതിനിടെയാണ് കിണറ്റിൽനിന്ന് മൃതദേഹം കണ്ടെടുത്തത്. 

ക്ഷീരകർഷകനായ ഒാംപ്രകാശിന്റെ വീട്ടിൽ 15000 രൂപയ്ക്കാണ് തസ്ലീം ജോലി ചെയ്യിരുന്നത്. എന്നാൽ, ലോക്ഡൗൺ മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ ശമ്പളം കുറയ്ക്കുമെന്ന് ഒാംപ്രകാശ് ഇയാളോട് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ തർക്കമാണ് കൊലപാകത്തിലേക്ക് നയിച്ചത്. ഒാംപ്രകാശ് മുഖത്തടിച്ചത് പ്രകോപിപ്പിച്ചെന്ന് തസ്ലീം പറഞ്ഞു. തുടർന്ന് കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ഉറങ്ങുന്നതിനിടെ വടി കൊണ്ട് തലയ്ക്കടിച്ചു. പിന്നാലെ കത്തി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തി. ശേഷം മൃതദേഹം ചാക്കിൽക്കെട്ടി വീട്ടുവളപ്പിലെ കിണറ്റിൽ തള്ളുകയായിരുന്നു. ഒാം പ്രകാശ് ബിസിനസ് ആവശ്യങ്ങൾക്ക് പുറത്തുപോയന്നാണ് ഇയാൾ ബന്ധുക്കളോട് പറഞ്ഞ് പരത്തി.

കിണറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് നടന്ന പരിശോധനയിൽ ചാക്കികെട്ടിയ നിലയിൽ മൃതദേഹം കണ്ടെടുക്കുക ആയിരുന്നു. വീട്ടുടമയുടെ ബൈക്കും മൊബൈൽ ഫോണും കൈക്കലാക്കി രക്ഷപ്പെട്ട പ്രതിയെ തന്ത്രപൂർവ്വം പൊലീസ് കുടുക്കുകയായിരുന്നു.