മധ്യപ്രദേശിലെ ഖനി; തൊഴിലാളിക്ക് കിട്ടിയത് ലക്ഷങ്ങളുടെ 3 വജ്രക്കല്ലുകൾ

മധ്യപ്രദേശിലെ ഖനിയിൽ നിന്നും തൊഴിലാളിക്ക് ലഭിച്ചത് ലക്ഷങ്ങൾ വിലയുള്ള മൂന്നു വജ്രക്കല്ലുകൾ. പന്നാ ജില്ലയിലെ ഖനിയിൽ നിന്നാണ് സുബാൽ എന്ന തൊഴിലാളിക്ക് 3 വജ്രക്കല്ലുകൾ ലഭിച്ചതെന്ന് ജില്ലയിലെ ഡയമണ്ട് ഉദ്യോഗസ്ഥനായ ആർ. കെ പാണ്ടെ വ്യക്തമാക്കുന്നു.

7.5 ക്യാരറ്റ് വരുന്ന വജ്രമാണ് സുബാലിന് ലഭിച്ചത്. 30 മുതൽ 35 ലക്ഷം വരെ മൂല്യമുള്ള വജ്രക്കല്ലുകളാണിതെന്ന് വിദഗ്ധർ പരിശോധിച്ച ശേഷം വ്യക്തമാക്കി. കിട്ടിയ വജ്രക്കല്ലുകൾ സുബാൽ ജില്ലയിലെ ഡയമണ്ട് ഓഫിസിൽ  ഏൽപ്പിച്ചു. ഗവൺമെന്റ് നിയമങ്ങൾക്കനുസരിച്ച് ലേലത്തുകയിൽ നിന്ന് 12 ശതമാനം ടാക്സ് പിടിച്ച ശേഷമുള്ള തുക സുബാലിന് ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ‌കുറച്ച് ദിവസങ്ങൾക്ക് മുൻപ് ബുന്ദേൽഖണ്ട് മേഖലയിലുള്ള മറ്റൊരു ഖനിത്തൊഴിലാളിക്കും 10.69 ക്യാരറ്റുള്ള വജ്രം ലഭിച്ചിരുന്നു.