‘നിങ്ങള്‍ സഹായിക്കില്ല; ഞങ്ങളെ സഹായിക്കാൻ അനുവദിക്കുന്നുമില്ല’; രോഷത്തോടെ പ്രിയങ്ക

ആയിരത്തോളം അതിഥി തൊഴിലാളികൾ തിങ്ങി നിറയുന്ന രാം‌ലീല മൈതാനത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ൈവറലാവുകയാണ്. നാട്ടിലേക്ക് മടങ്ങാനുള്ളവരുടെ റജിസ്ട്രേഷൻ നടക്കുന്നിടത്താണ് ആയിരങ്ങൾ എത്തിയത്. ഒരു സാമൂഹിക അകലവും പാലിക്കാതെ തിങ്ങിനിറയുന്ന ജനക്കൂട്ടത്തിന്റെ വിഡിയോ പങ്കുവച്ച് രോഷം അറിയിക്കുകയാണ് പ്രിയങ്കാ ഗാന്ധി.

ജനങ്ങളെ സഹായിക്കാൻ സർക്കാർ തയാറാവുന്നില്ല. സഹായിക്കാൻ എത്തുന്നവരെ അതു ചെയ്യാനും അവർ അനുവദിക്കുന്നില്ലെന്ന് രോഷത്തോടെ പ്രിയങ്ക ഫെയ്സ്ബുക്കിൽ കുറിച്ചു. ഇന്നലെ ആയിരം ബസുകൾ കോൺഗ്രസ് ഉത്തർപ്രദേശ് അതിർത്തിയിൽ അതിഥി തൊഴിലാളികൾക്കായി ഒരുക്കിയിരുന്നു. എന്നാൽ യോഗി സർക്കാർ ഇതിന് അനുമതി നൽകിയില്ല. പ്രിയങ്കാ ഗാന്ധി അടക്കമുള്ള നേതാക്കൾ നേരിട്ട് അഭ്യർഥിച്ചിട്ടും സർക്കാർ അനുമതി നൽകാൻ തയാറായില്ല. 

പ്രത്യേക ട്രെയിൻ നാട്ടിൽ പോകാൻ പേര് റജിസ്റ്റർ ചെയ്യാനാണ് ഇത്രത്തോളം ജനങ്ങൾ തിങ്ങികൂടിയത്. സാമൂഹ്യ അകലം പാലിക്കാതെ തിങ്ങിനിറയുന്ന ജനക്കൂട്ടം ഇൗ കോവിഡ് കാലത്ത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.