ദേവീന്ദറിൽ എന്താണ് മൗനം?; മോദിയോട് രാഹുലിന്റെ നാലു ചോദ്യങ്ങൾ; കുറിപ്പ്

കാശ്മീരിൽ ഭീകരർക്കൊപ്പം ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ പിടിയിലായ സംഭവത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. കേന്ദ്രസർക്കാരിനോട് നാലുചോദ്യങ്ങൾ ഉന്നയിച്ചാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പമാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ദേവീന്ദര്‍ സിംഗ് അറസ്റ്റിലായത്. സംഭവത്തിൽ കേന്ദ്രസർക്കാർ പുലർത്തുന്ന മൗനത്തെ കുറിച്ചാണ് രാഹുൽ തുറന്നടിച്ചിരിക്കുന്നത്.

1. എന്ത് കൊണ്ട് പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് എന്നിവര്‍ സംഭവത്തില്‍ നിശബ്ദരായിരിക്കുന്നു?

2. പുല്‍വാമ ഭീകരാക്രമണത്തില്‍ ദേവീന്ദര്‍ സിംഗിന്‍റെ പങ്ക് എന്താണ്?

3. എത്രത്തോളം മറ്റ് തീവ്രവാദികളെ ഡിഎസ്പി ദേവീന്ദര്‍ സിംഗ് സഹായിച്ചിട്ടുണ്ട്?

4. ആരാണ് ഇയാളെ സംരക്ഷിച്ചത്,എന്തിന്?

ഇയാള്‍ക്കെതിരായി ഫാസ്റ്റ്ട്രാക്ക് വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും. ഇയാള്‍ കുറ്റവാളിയാണെന്ന് കണ്ടെത്തിയാല്‍ രാജ്യദ്രോഹത്തിന് കഠിനമായ ശിക്ഷ തന്നെ നല്‍കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.