എസ്ഐയെ സ്ഥലംമാറ്റി; പ്രതിഷേധിച്ച് ചാർജെടുക്കാൻ 60 കി.മീ ഒാടി കുഴഞ്ഞുവീണു; വിഡിയോ

ഇൗ പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ കത്തിപ്പടരുകയാണ്. പുതിയ പൊലീസ് സ്റ്റേഷനിലേക്ക് ചാർജെടുക്കാൻ 60 കിലോമീറ്റർ ഒാടിയാണ് ഇൗ പൊലീസ് ഉദ്യോഗസ്ഥൻ ചർച്ചയാവുന്നത്. നിർബന്ധപൂർവം തന്നെ സ്ഥലം മാറ്റിയ നടപടിയെ ചോദ്യം ചെയ്തു കൂടിയാണ് എസ്ഐ വിജയ് പ്രതാപ് പുതിയ സ്റ്റേഷനിലേക്ക് ഒാടിയത്. 60 കിലോമീറ്റർ നിർത്താതെ ഓടിയ വിജയ് ഒടുവിൽ തളർന്നു വീണു. ഉത്തർപ്രദേശിലെ ബത്തോലി എന്ന സ്ഥലത്തേക്കായിരുന്നു എസ്ഐയെ സ്ഥലം മാറ്റിയത്.

റോഡിലൂടെയുള്ള എസ്ഐയുടെ നിർത്താതെ ഒാട്ടം പലരും കാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. തളർന്നു വീണ വിജയ് ആശുപത്രിയിൽ ചികിൽസയിലാണ്. സ്ഥലം മാറ്റിയ മുതിർന്ന ഉദ്യോഗസ്ഥരോടുള്ള പ്രതിഷേധമാണിതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.