ഹെൽമറ്റ് വെച്ചില്ല; മക്കൾക്ക് പിഴയിട്ട് പൊലീസ്; നിലത്തുകിടന്ന് പ്രതിഷേധിച്ച് അച്ഛൻ

പുതുക്കിയ ഗതാഗത നിയമലംഘന പിഴകളിൽ അതൃപ്തിയുള്ള ഒരുപാട് ആളുകളുണ്ട്. പലരും എതിർപ്പ് പരസ്യമാക്കി രംഗത്തുവന്നിട്ടുമുണ്ട്. പിഴകളിൽ ആദ്യം ഇളവ് വരുത്തിയത് ഗുജറാത്താണ്. എന്നിട്ടും പിഴക്കെതിരെ ഏറ്റവുമധികം പ്രതിഷേധമുയർന്നതും ഗുജറാത്തിൽ നിന്നാണ്. 

ഏറ്റവുമൊടുവിൽ ഗുജറാത്തിലെ വ‍ഡോദരയിൽ നടന്ന പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പിന്നിലിരുന്ന മക്കൾ ഹെൽമറ്റ് ധരിക്കാത്തതിനാൽ പൊലീസ് പിടികൂടുകയായിരുന്നു. വാഹനത്തിന്റെ രേഖകളും കയ്യിലില്ലായിരുന്നു. ഇതോടെ മക്കൾക്ക് കനത്ത പിഴയിട്ടു പൊലീസ്. 

എന്നാൽ അദ്ദേഹം പിഴയൊടുക്കാന്‍ തയാറാകാതെ റോഡില്‍ കിടന്ന് പ്രതിഷേധിക്കുകയായിരുന്നു. പോലീസ് ചെയ്യുന്നത് ശരിയല്ലെന്നും, താന്‍ വളരെ കുറഞ്ഞ വേഗത്തിലാണ് വാഹനം ഓടിച്ചതെന്നും ഇതിന് ഹെല്‍മറ്റ് ആവശ്യമില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം.

ഗതാഗത നിയമത്തില്‍ ഭേദഗതി വരുത്തിയോടെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് വലിയ പ്രതിഷേധമുണ്ടായ സംസ്ഥാനമാണ് ഗുജറാത്ത്.