സ്വകാര്യവത്കരണമില്ല; ബിഎസ്എന്‍എല്‍ പുനരുദ്ധാരണത്തിന് പതിനയ്യായിരം കോടിയുടെ ബോണ്ട്

ബിഎസ്എന്‍എല്‍ പുനരുദ്ധാരണത്തിനായി പതിനയ്യായിരം കോടി രൂപയുടെ ബോണ്ട് ഇറക്കാന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം. കമ്പനിയുടെ ആസ്തി ഉപയോഗിച്ച് മുപ്പത്തിയെണ്ണായിരം കോടി രൂപ സമാഹരിക്കുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഡല്‍ഹിയിലും മുംബൈയിലും സേവനങ്ങള്‍ നല്‍കുന്ന എംടിഎന്‍എലിനെ ബിഎസ്എന്‍എലില്‍ ലയിപ്പിക്കും. ഉദ്യോഗസ്ഥര്‍ക്ക് പുതിയ വിരമിക്കല്‍ പാക്കേജ് പ്രഖ്യാപിക്കും. സ്വകാര്യവല്‍ക്കരണമെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞ മന്ത്രി ബിഎസ്എന്‍എലിന് ഫോര്‍ ജി സ്പെക്ട്രം അനുവദിക്കാന്‍ തീരുമാനിച്ചതായും അറിയിച്ചു.