മൃഗശാലയുടെ മതില്‍ ചാടിക്കടന്നു; സിംഹത്തിന് മുന്നില്‍ച്ചെന്നിരുന്നു; യുവാവിനെ പിടികൂടി; വിഡിയോ

ഡല്‍ഹിയിലെ മൃഗശാലയുടെ മതില്‍ ചാടിക്കടന്ന യുവാവിനെ രക്ഷപ്പെടുത്തി. മതില്‍ ചാടിയ യുവാവ് സിംഹത്തിന് മുന്നില്‍ ചെന്നിരുന്നു. സിംഹത്തിന് ചുറ്റും നടക്കുകയും ചെയ്തു. പിന്നാലെ മൃഗശാല അധികൃതര്‍ പിന്നാലെയെത്തി രെഹാന്‍ ഖാനെ(28) രക്ഷപ്പെടുത്തി പൊലീസില്‍ ഏല്‍പ്പിച്ചു. ബിഹാര്‍ സ്വദേശിയാണിയാള്‍. 

മൃഗശാലയിലുണ്ടായിരുന്ന മറ്റ് സന്ദര്‍ശകര്‍ തടഞ്ഞെങ്കിലും രെഹാന്‍ കൂട്ടാക്കിയില്ല. മതില്‍ ചാടിക്കടക്കുകയായിരുന്നുവെന്ന് കണ്ടുനിന്നവര്‍ പറഞ്ഞു. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. സിംഹത്തിന് മുന്നില്‍ ചെന്നിരിക്കുന്നതും ചുറ്റും നടക്കുന്നതും വിഡിയോയില്‍ കാണാം. 

സിംഹം ഇയാളെ നോക്കിയിരിക്കുന്നത് കാണാം. അപ്പോഴേക്കും സംഭവസ്ഥലത്തെത്തിയ ജീവനക്കാര്‍ ഇയാളെ സുരക്ഷിതമായി പുറത്തെത്തിച്ചു. രെഹാന് മാനസികാസ്വാസ്ഥ്യമുള്ളതായി അധികൃതര്‍ അറിയിച്ചു.