ച്യൂയിങ്ഗം വാങ്ങാൻ ഭാര്യ വിസമ്മതിച്ചു; മുത്തലാഖ് ചൊല്ലി യുവാവ്; കേസ്

ച്യൂയിങ്ഗം വാങ്ങാൻ ഭാര്യ വിസമ്മതിച്ചുവെന്ന് ആരോപിച്ച് മുത്തലാഖ് ചൊല്ലി ബന്ധം വേർപെടുത്തിയ യുവാവിനെതിരെ കേസ്. ലക്നൗ സ്വദേശിയായ റഷീദിനെതിരെയാണ് പൊലീസ് കേസെടുത്തത്. ലക്നൗ സിവിൽ കോടതി വളപ്പിൽ വച്ചായിരുന്നു സംഭവം. 

ഭർത്താവും ബന്ധുക്കളും സ്ത്രീധന പീഡനം നടത്തുന്നതായി ചൂണ്ടിക്കാട്ടി യുവതി നൽകിയ പരാതിയുമായി ബന്ധപ്പെട്ട കേസിൽ വാദം നടക്കുകയായിരുന്നു. കേസിന്റെ വിശദാംശങ്ങൾ സംസാരിച്ചു നിൽക്കുന്നതിനാൽ റഷീദ് നൽകിയ ച്യൂയിങ്ഗം യുവതി വാങ്ങിയില്ല. ഇതോടെയാണ് അഭിഭാഷകന് മുന്നിൽ വച്ച് ഇയാൾ മുത്തലാഖ് ചൊല്ലിയത്. 

അഭാഷകൻ മുൻകൈയെടുത്ത് അടുത്ത പരാതി കൂടി നൽകിയതോടെ റഷീദിനെതിരെ നിയമനടപടി സ്വീകരിക്കുകയായിരുന്നു. കേന്ദ്രസർക്കാർ പാസാക്കിയ പുതിയ നിയമം അനുസരിച്ച് മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് മുത്തലാഖ് ചൊല്ലുന്നത്.