അമേഠിയിയിൽ അന്നു തോൽവി; അതേ മണ്ഡലത്തില്‍ രാഹുലിന്റെ 'ട്വിറ്റർ' വിജയാഘോഷം

അമേഠിയിലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയം രുചിച്ചെങ്കിലും അതേ മണ്ഡലത്തിൽ മറ്റൊരു വിജയാഘോഷത്തിന് തയ്യാറെടുക്കുകയാണ് രാഹുൽ ഗാന്ധി. ട്വിറ്ററിൽ രാഹുലിന് 10 മില്യൻ ഫോളോവേഴ്സ് തുടങ്ങിയതിന്റെ ആഘോഷങ്ങൾക്ക് തയ്യാറെടുക്കുകയാണ് അണികൾ. ഈ നാഴികക്കല്ല് അമേഠിയിലെ ജനങ്ങൾക്കൊപ്പം ആഘോഷിക്കുമെന്നും ഈ വിജയത്തിന് ജനങ്ങളോട് നന്ദി പറയുന്നുവെന്നും രാഹുൽ ഗാന്ധി ട്വിറ്റ് ചെയ്തു. 

അമേഠിയിലെത്തുന്ന രാഹുൽ പാർട്ടി പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും. മണ്ഡലത്തിലെ ഗ്രാമങ്ങളും സന്ദർശിക്കും. 

ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാഹുൽ പാർട്ടി അധ്യക്ഷ സ്ഥാനം രാജി വെച്ചത്. അമേഠിയിൽ 52,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ പരിചയപ്പെടുത്തിയത്.