തേള്‍ കുത്തേറ്റ കുട്ടിക്ക് മന്ത്രമോതി; സമയം പാഴായി; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

തേൾ കടിച്ച കുട്ടിയെ മന്ത്രിവാദിയുടെ അടുക്കൽ കൊണ്ടുപോയി സമയം പാഴാക്കിയതിനു പിറകേ കുട്ടിക്ക് ദാരുണാന്ത്യം. ഝാൻസിയിലാണ് സംഭവം. സ്കൂളിൽ വെച്ചാണ് കുട്ടിക്ക് തേൾകടിയേറ്റത്. 

സ്കൂള്‍ അധികൃതരാണ് കുട്ടിയെ മന്ത്രവാദിയുടെ അടുക്കൽ കൊണ്ടുപോയത്. അവിടെവെച്ച് കുട്ടിയുടെ ശാരീരികാവസ്ഥ വളരെ മോശമായതിനെത്തുർന്നാണ് അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിൽ വെച്ചാണ് കുട്ടി മരിച്ചത്. 

സംഭവത്തെത്തുടർന്ന് സ്കൂള്‍ ഹെഡ്മാസ്റ്ററെ സസ്പെൻഡ് ചെയ്തു. ഝാൻസിയിലെ ഒരു സർക്കാർ സ്കൂളിലെ വിദ്യാർഥിയാണ് മരിച്ചത്.