ചാടിവന്നു; കുന്ന് ഓടിക്കയറി; കൈകൊടുത്ത് രാഹുൽ; അണപൊട്ടി ആവേശം; വിഡിയോ

തിരഞ്ഞെടുപ്പു പ്രചാരണത്തിനിനിടെ വേലിക്കു പുറത്തു നിൽക്കുന്ന ജനങ്ങള്‍ക്ക് കൈ കൊടുത്ത് അഭിസംബോധന ചെയ്യാനെത്തിയ രാഹുൽ ഗാന്ധിയുടെ വിഡിയോ വൈറലാകുന്നു. കുറുകെ കെട്ടിയിരിക്കുന്ന വേലിക്കു പുറത്ത് ആർപ്പു വിളിക്കുന്നവരുടെ അടുത്തേക്കാണ് രാഹുല്‍ എത്തിയത്. ഗോപി ഷാ എന്നയാളാണ് വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. സ്ഥലം എവിടെയാണെന്ന് വ്യക്തമല്ല.

റോഡിലെ കുഴി ചാടിക്കടന്ന് ചെറിയ കുന്ന് ഓടിക്കയറി വേലിക്കപ്പുറം നിൽക്കുന്നവര്‍ക്ക് കൈ കൊടുക്കാനെത്തുന്ന രാഹുലിനെ വിഡിയോയിൽ കാണാം.