പാക്ക് പ്രധാനമന്ത്രിയെ കാണാൻ ഉൗഴം കാത്ത് രാഹുലും മമതയും; വീണ്ടും പൊളിഞ്ഞ് ഫോട്ടോഷോപ്പ് തന്ത്രം

രാജ്യത്ത് തിരഞ്ഞെടുപ്പ് പോരാട്ടം കടുക്കുമ്പോൾ സൈബർ ലോകത്തും ചർച്ചകൾ സജീവമാണ്. കുറച്ച് ദിവസമായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു ചിത്രത്തിന്റെ കള്ളത്തരം കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ ലോകം. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കാണാൻ രാഹുൽ ഗാന്ധിയും മമതാ ബാനർജിയും കാത്തിരുന്ന ചിത്രമാണ് വ്യാപകമായി പ്രചരിച്ചത്. 

പാകിസ്ഥനാൻ സൈനിക മേധാവിയോട് ഇമ്രാൻ ഖാൻ സംസാരിക്കുമ്പോൾ തൊട്ടുപിന്നിൽ നിരത്തിയിട്ടിരിക്കുന്ന കസേരയിൽ ഇരിക്കുകയാണ് രാഹുൽ ഗാന്ധിയും മമതയും. ഇതിനൊപ്പം പഞ്ചാബ് മന്ത്രി നവജ്യോത് സിങും ശത്രുഘ്നൻ സിൻഹയും കാത്തിരിക്കുന്നവരുടെ കൂട്ടത്തിലുണ്ട്. ഇൗ ചിത്രം സജീവമായി സൈബർ ലോകത്ത് പ്രചരിച്ചിരുന്നു. എന്നാൽ ഫോട്ടോഷോപ്പിൽ ചെയ്തെടുത്ത ഇൗ ചിത്രത്തിന്റെ സത്യം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

ഏപ്രിൽ നാലിന് പാകിസ്ഥാന്റെ ഒൗദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവച്ച ചിത്രമാണ് ഇത്. ഇതിൽ ഇമ്രാൻ ഖാനും പാക്ക് സൈനിക മേധാവിയും മാത്രമാണുള്ളത്. തൊട്ടുപിന്നിൽ ആളൊഴിഞ്ഞ കസേരകളും കാണാം. ഇൗ ചിത്രത്തിൽ ഫോട്ടോഷോപ്പിലൂടെ കസേരയിൽ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളെ ഇരുത്തുകയായിരുന്നു. ഇങ്ങനെ കൃത്യമായി എഡിറ്റ് ചെയ്ത് പ്രചരിച്ച ചിത്രമാണ് ചർച്ചയായത്.