രൺവീറും ദീപികയും ബിജെപിക്ക് വോട്ടു ചോദിച്ചോ? ആ ചിത്രം സത്യമോ?

തിരഞ്ഞെടുപ്പ് താരപ്പകിട്ടിൻറെയും കൂടി കാലമാണ്. മത്സരിക്കാനും മത്സരിക്കുന്നവര്‍ക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങാനും സിനിമാതാരങ്ങൾ സജീവമായി രംഗത്തിറങ്ങുന്ന കാലം. 

വ്യാജവാര്‍ത്തകൾക്കും ഒട്ടും ക്ഷാമമില്ല തിരഞ്ഞെടുപ്പുകാലത്ത്. ബോളിവുഡ് താരദമ്പതികളായ ദീപിക പദുക്കോണിനെയും രൺവീര്‍ സിങ്ങിനെയും ചേർത്തുമിറങ്ങി അത്തരത്തിലൊന്ന്. കാവിനിറത്തിലുള്ള ഷാൾ അണിഞ്ഞുനില്‍ക്കുന്ന ഇരുവരുടെയും ചിത്രമാണ് പ്രചാരത്തിന് ഉപയോഗിച്ചത്. ഷാളിൽ ബിജെപിക്ക് വോട്ടു ചെയ്യുക, എന്ന വാചകവും എഴുതിയിരുന്നു. 

മോദി അനുകൂല പേജായ മേം ഭീ ചൗക്കീദാറിലടക്കം ചിത്രം പോസ്റ്റ് ചെയ്തിരുന്നു.

യഥാർത്ഥ ചിത്രമിത്

വലിയ അധ്വാനം കൂടാതെ ഗൂഗിളിൽ ഒന്നു സേർച്ച് ചെയ്താൽ യഥാർത്ഥ ചിത്രം ലഭിക്കും. ദീപികയും രൺവീറും മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രം സന്ദർശിച്ചപ്പോളുള്ള ചിത്രമാണിത്. കാവി നിറത്തിലുള്ള ഷാൾ ആണ് ഇവർ ധരിച്ചിരുന്നത് എന്നത് സത്യമാണ്. പക്ഷേ ഷാളിൽ മറ്റു ഡിസൈനുകളോ എഴുത്തോ ഉണ്ടായിരുന്നില്ല.