ഇന്ത്യയുമായുള്ള ബന്ധം ഊഷ്മളമാക്കാൻ സോലി സർക്കാർ; സുഷമ മാലിയിൽ

ഭരണമാറ്റത്തിന് ശേഷം ഇന്ത്യയുമായുള്ള  ബന്ധം  ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി മാലി പ്രസി‍ഡന്റ് ഇബ്രാഹിം മുഹമ്മദ് സോലി ഇന്ത്യൻ  വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ മാലിയിലേക്ക് ക്ഷണിച്ചു. 

സോലിയുമായുള്ള കൂടിക്കാഴ്ച ഇരുരാജ്യങ്ങൾക്കുമിടയിൽ നിലനിന്ന നിസ്സഹകരണത്തിന് മാറ്റം വരുത്തുമെന്ന് സുഷമ സ്വരാജ്  പ്രത്യാശ പ്രകടിപ്പിച്ചു.