‘പ്രിയങ്കയ്ക്ക് ഞാനൊരു ജോലി നൽകി; അത് വിജയിച്ചാല്‍...’; രാഹുലിന് പറയാനുള്ളത്

ഉത്തർപ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായാണ് പ്രിയങ്ക ഗാന്ധി നിയമിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ പാർ‌ട്ടിപ്രതീക്ഷകൾ ഉത്തർപ്രദേശിന്‍റെ അതിർത്തികള്‍ക്കുമപ്പുറമാണ്. മറ്റു സംസ്ഥാനങ്ങളിലും പ്രിയങ്ക പ്രചാരണം നടത്തണമെന്നാണ് മുതിർന്ന നേതാക്കളുടെ അഭിപ്രായമെന്നാണ് റിപ്പോർട്ടുകൾ. ജനറല്‍ സെക്രട്ടറി എന്ന നിലക്ക് പ്രിയങ്കയുടെ റോൾ ദേശീയതലത്തിലേക്കും വ്യാപിക്കുന്നതാണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിക്കഴിഞ്ഞു.‌‌

2014 ലെ തിരഞ്ഞെടുപ്പിൽ 80 ലോക്സഭാസീറ്റുകളുള്ള ഉത്തർപ്രദേശിൽ വെറും 2 സീറ്റ് മാത്രമാണ്  പാർട്ടിക്ക് ലഭിച്ചത്– രാഹുൽ ഗാന്ധിയുടെ അമേഠിയും സോണിയ ഗാന്ധിയുടെ റായ്ബറേലിയും. ‌

ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ പാർട്ടി കരുത്താർജ്ജിക്കുകയാണെന്നും രാഹുൽ പറയുന്നു. 

‘ഉത്തർപ്രദേശിൽ ഞാനൊരു ജോലി നൽകി. അതൊരു ചെറിയ ജോലിയല്ല. ആ ജോലിയുടെ വിജയമനുസരിച്ച് മറ്റു ജോലികളു‌ം ഏല്‍പിക്കും..’ രാഹുൽ പറഞ്ഞു. ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ സാധ്യതകൾ കൂടുകയാണെന്നും രാഹുൽ കൂട്ടിച്ചേര്‍ക്കുന്നു.