ബി.ജെ.പിയുടെ ഏകാധിപത്യം വ്യക്തം; സത്യത്തിനായുളള പോരാട്ടം തുടരും: പ്രിയങ്ക

File Photo

സത്യത്തിനായുളള പോരാട്ടം തുടരുമെന്ന് പ്രിയങ്ക ഗാന്ധി. ബി.ജെ.പിയുടെ ഏകാധിപത്യം വ്യക്തമാണ്. പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കും പ്രതിഷേധത്തിനും  അനുവദിക്കുന്നില്ലെന്നും പ്രിയങ്ക ആരോപിച്ചു. 

നാഷനല്‍ ഹെറള്‍ഡ് കേസില്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ഇ.ഡി. ചോദ്യംചെയ്യുന്നത് പുനരാരംഭിച്ചു. ഉച്ചഭക്ഷണത്തിനുശേഷം സോണിയ ഗാന്ധി ഇ.ഡി.ഓഫിസിലെത്തി. അതേസമയം, ചോദ്യം ചെയ്യലിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തി കോണ്‍ഗ്രസ്. വിജയ്ചൗക്കില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

കോണ്‍ഗ്രസ് എംപിമാരുടെ രാഷ്ട്രപതി ഭവന്‍ മാര്‍ച്ച് പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. എം.പിമാരെ ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. കൊടിക്കുന്നില്‍ സുരേഷ്, രമ്യ ഹരിദാസ് എന്നിവരെ റോഡിലൂടെ വലിച്ചിഴച്ചു. എഐസിസി ആസ്ഥാനത്ത് ധര്‍ണയിരുന്നവരെയും  കസ്റ്റഡിയിലെടുത്തു.