കഠിനശ്രമം വോട്ടാക്കാനായില്ല; പ്രതിപക്ഷ കടമ നിര്‍വഹിക്കും: പ്രിയങ്ക

കഠിനശ്രമം വോട്ടാക്കാനായില്ലെന്ന് പ്രിയങ്ക ഗാന്ധി. പ്രതിപക്ഷ കടമ നിര്‍വഹിക്കുമെന്നും പ്രിയങ്ക പറഞ്ഞു. ജനവിധി മാനിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. പാഠം ഉള്‍കൊണ്ട് മുന്നോട്ട് പോകുമെന്നും രാഹുൽ പറഞ്ഞു. മാറ്റം അനിവാര്യമെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു. നേതൃത്വത്തെ പുനരുജീവിപ്പിക്കണമെന്നും തരൂർ ട്വീറ്റ് ചെയ്തു.