കാട്ടുപന്നിയെ കൊന്നാൽ പരിസ്ഥിതിക്ക് ദോഷം; കേരളത്തിലേത് നാട്ടുപന്നി ശല്യം: മേനക ഗാന്ധി

കാട്ടുപന്നിയെ കൊല്ലുന്നത് പരിസ്ഥിതി പ്രത്യാഘാതമുണ്ടാക്കുമെന്ന് മേനക ഗാന്ധി. കാട്ടുപന്നി കൃഷി നശിപ്പിക്കുന്നെന്ന വാദം കൃത്യമല്ല. സര്‍ക്കാര്‍ ഉത്തരവ് ശാസ്ത്രീയപഠനമില്ലാതെയാണ്. നാട്ടുപന്നികളുടെ ശല്യമാണ് കേരളം നേരിടുന്നതെന്നും ഇത് തെറ്റിദ്ധരിപ്പിക്കപ്പെടുകയാണെന്നും അവർ വാദിക്കുന്നു. ഉത്തരവുമായി മുന്നോട്ടുപോയാല്‍ വനവിസ്തൃതി കുറയുമെന്നും മേനക ഗാന്ധി പറയുന്നു.