സൊമാറ്റോയിൽ ഓർഡർ ചെയ്തത് പനീർ; കിട്ടിയത് പ്ലാസ്റ്റിക് കഷണം

ഓൺലൈനില്‍ ഭക്ഷണം ഓർഡർ ചെയ്ത കുടുംബത്തിന് ഭക്ഷണത്തിൽ നിന്ന് കിട്ടിയത് പ്ലാസ്റ്റിക് കഷണം. ഓണ്‍ലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമോറ്റോയിൽ പനീർ വിഭവം ഓര്‍ഡര്‍ ചെയ്തത കുടുംബത്തിനാണ് പനീറിന് പകരം പ്ലാസ്റ്റിക് ഭക്ഷണം ലഭിച്ചത്. സംഭവത്തിൽ സൊമോറ്റോ ക്ഷമാപണവുമായി രംഗത്തെത്തി.

മഹാരാഷ്ട്രയിലെ ഔറംഗാബാദ് സ്വദേശി സച്ചിൻ ജംദാരേയാണ് സൊമോറ്റയിൽ പനീർ വിഭവം ഓർഡർ ചെയ്തത്. ചില്ലി പനീർ മസാലയാണ് സച്ചിൻ തന്റെ രണ്ട് മക്കൾക്കായി ഓർഡർ ചെയ്തത്. കഴിക്കാൻ തുടങ്ങിയപ്പോഴാണ് മകൾ പനീർ നല്ല ഉറപ്പുണ്ടെന്നും കഴിക്കാൻ ബുദ്ധിമുട്ടാണെന്നും പറയുന്നത്. പനീർ കഷണമെന്നാണ് കരുതി മകളുടെ കയ്യില്‍ നിന്ന് വാങ്ങി പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് ആണെന്ന് കണ്ടെത്തിയത്. 

തുടർന്ന് സംഭവത്തെക്കുറിച്ച് ഭക്ഷണം ഡെലിവറി ചെയ്ത റസ്റ്റോറന്റിൽ പരാതിപ്പെട്ടെങ്കിലും ഹോട്ടൽ ഉടമ അത് കേൾക്കാൻ പോലും തയ്യാറായിരുന്നില്ല. ഭക്ഷണത്തിൽ നിന്ന് പ്ലാസ്റ്റിക് കഷണങ്ങൾ ലഭിച്ചെന്ന് പരാതിപ്പെട്ടപ്പോൾ ഡെലിവെറി ബോയിയുടെ പിഴവാണെന്നാണ് റസ്റ്ററന്റ് ഉടമ പറഞ്ഞത്. സംഭവത്തിൽ സച്ചിൻ പൊലീസിൽ പരാതി നല്‍കിയിട്ടുണ്ട്. 

അതേസമയം ഉപഭോക്താവ് മോശം അനുഭവത്തിൽ സൊമാറ്റോ ക്ഷമാപണം നടത്തി.