ഒന്നുറങ്ങിയാൽ, കണ്ണൊന്നു തെറ്റിയാല്‍ പിഞ്ചോമന മരിക്കും; കണ്ണീരോടെ മാതാപിതാക്കൾ

ഉറക്കം ജീവൻ തന്നെ എടുക്കുന്ന അപൂര്‍വരോഗത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? അത്തരത്തിലൊന്നുണ്ട്. ഒന്നുറങ്ങിയാൽ, കണ്ണൊന്നു തെറ്റിയാൽ ആറു മാസമായ മകന്‍ മരിക്കുമെന്ന ഭീതിയിൽ ഉറക്കമില്ലാതെ കാവലിരിക്കുകയാണ് ഡൽഹിയിലെ ഈ മാതാപിതാക്കൾ.

ഡൽഹി കർവാൾ നഗറിൽ നിന്നുള്ള ദമ്പതികളുടെ മകൻ യാഥാഥ് ദത്തിനെയാണ് അപൂർവരോഗം ബാധിച്ചിരിക്കുന്നത്. ലോകത്താകെ ഇത്തരത്തിലുള്ള 1000 കേസുകൾ മത്രമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 'ഹൈപ്പോവെൻറിലേഷൻ സിംപ്റ്റം' എന്ന പേരിലാണ് രോഗം അറിയപ്പെടുന്നത്. സാധാരണയിലേതിനേക്കാൾ കൂടുതൽ ശാസേച്ഛ്വാസം ചെയ്ത്ത് രക്തത്തിൽ ഓക്സിജൻറെ അളവ് കുറയുകയും കാർബൺ ഡൈ ഓക്സൈഡിന്‍റെ അളവ് കൂടുകയും ചെയ്യുന്ന രോഗാവസ്ഥയാണിത്. ഇതുമൂലം ശ്വാസം മുട്ടല്‍ അനുഭവപ്പെടാം. ഇത് മരണത്തിലേക്കും നയിച്ചേക്കാം. 

പിഞ്ചോമനക്കു വേണ്ടി തങ്ങൾ ഉറങ്ങാതെ കാവലിരിക്കുകയാണെന്ന് അമ്മ മീനാക്ഷി പറയുന്നു.നല്ല ഉറക്കത്തിലേക്ക് വഴുതിവിഴുന്നുവെന്നു തോന്നിയാൽ മകനെ ഇവർ തട്ടിയുണര്‍ത്തും. ചികിത്സയിലൂടെ രോഗം ഭേദമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഇവർ.  20  വർഷത്തെ സേവനത്തിനിടയിൽ ഇത്തരത്തിലുള്ള 2 കേസുകൾ മാത്രമേ താന്‍ കണ്ടിട്ടുള്ളൂ എന്ന് യാഥാർത്ഥിനെ ചികിത്സിക്കുന്ന ഡോ. ഗംഗ റാം പറയുന്നു. 

കുഞ്ഞിൻറെ ശരീരത്തിൽ ഡയഫ്രം പേസിങ്ങ് സിസ്റ്റം സ്ഥാപിക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിർദേശിക്കുന്നത്. ഇത് ജീവിച്ചിരിക്കുന്നിടത്തോളം കാലം തുടരേണ്ടിവരും. എന്നാല്‍ ഈ ചികിത്സ ഇന്ത്യയിൽ നിലവിലില്ല. അമേരിക്കയില്‍ പോയി ചികിത്സിക്കാനാണ് ‍ഡോക്ടർമാർ ശുപാർശ ചെയ്യുന്നത്. അതിന് ചെലവേറുകയും ചെയ്യും.