മനുഷ്യനെ ചന്ദ്രനിലെത്തിക്കാനൊരുങ്ങി ഐഎസ്ആർഒ; 2021ൽ ദൗത്യം പൂർത്തിയാക്കും

മനുഷ്യനെ ബഹിരാകാശത്തെത്തെത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യമായ ഗഗൻയാൻ, 2021 ഡിസംബറിൽ പൂർത്തിയാക്കുമെന്ന് isro ചെയർമാൻ കെ ശിവൻ. മൂന്ന് സഞ്ചാരികളെയാണ് ഗഗൻയാൻ ദൗത്യത്തിലൂടെ ബഹിരാകാശത്തെത്തിക്കുക. ഇതിനായി മുപ്പതിനായിരം കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചെന്നും,ചന്ദ്രയാൻ - 2 അടക്കം മൂന്നു പ്രധാന ദൗത്യങ്ങളും ഈ വർഷം പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  

രാജ്യത്തിന് വൻ നേട്ടമുണ്ടാക്കുന്ന പദ്ധതിക്കാണ് isro ഒരുങ്ങുന്നത്. 2020 ഡിസംബറിലും 2021 ജൂലൈയിലും മനുഷ്യനില്ലാതെ പരീക്ഷണാടിസ്ഥാനത്തിൽ വിക്ഷേപണങ്ങൾ നടത്തും. ഇതിന് പിന്നാലെയാണ് 2021 ഡിസംബറിൽ മനുഷ്യനെ ബഹിരാകാശത്തെത്തിക്കുക. മൂന്ന് സഞ്ചാരികളെ ഏഴുദിവസത്തേയ്ക്ക് ബഹിരാകാശത്തെത്തിക്കുകയാണ് ഗഗൻയാൻ ദൗത്യത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. സ്ത്രീകളെയടക്കം ഉൾക്കൊള്ളിക്കാനാണ് ഉദ്ധേശമെന്നും ഐ എസ് ആർ ഓ ചെയർമാൻ കെ ശിവൻ പറഞ്ഞു.

ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ -2 ഈവർഷം ഏപ്രിലിൽ വിക്ഷേപിക്കും, ചന്ദ്രയാൻ - 2 നീട്ടിവച്ചത് ഉപഗ്രഹത്തെ  സാങ്കേതികമായി കൂടുതൽ മികവുറ്റതാക്കാനാണെന്നും isro വ്യക്തമാക്കി. വാർത്താവിനിമയ രംഗത്തുവൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന ജിസാറ് 20ഉം,  റീയൂസബിൾ ലോഞ്ച് വെഹിക്കിൾ,R LV യുടെ പരീക്ഷണവും ഈവർഷം തന്നെയുണ്ടാകും. ബഹിരാകാശഗവേഷണ രംഗത്തു വൻവളർച്ചയ്‌ക്കാണ്‌ ഈ വർഷം രാജ്യം സാക്ഷ്യം വഹിക്കുക