റിയാലിറ്റി ഷോ താരം അപകടത്തിൽ മരിച്ചു; പൊട്ടിക്കരഞ്ഞ് മത്സരാര്‍ത്ഥികൾ

എംടി ടിവി സംപ്രേക്ഷണം ചെയ്യുന്ന എയ്സ് ഓഫ് സ്പെയ്സ് റിയാലിറ്റി ഷോ ഇന്ത്യൻ ടെലിവിഷൻ രംഗത്തെ തന്നെ ഏറ്റവും കൂടുതൽ ജനപിന്തുണയുളള പരിപാടിയാണ്. മികച്ച സീകാര്യതയാണ് ആ പരിപാടിക്കു ലഭിക്കുന്നത്. പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ എയ്സ് സ്പെയ്സിൽ നിന്നും ലഭിക്കുന്നതും. റിയാലിറ്റി ഷോയിലെ പ്രമുഖ മത്സരാര്‍ത്ഥി ഡാനിഷ് സെഹർ കാർ അപകടത്തിൽ വ്യാഴായ്ച മരണമടഞ്ഞത്  കണ്ണീർ കാഴ്ചയായി. ഏവർക്കും പ്രിയങ്കരനായ ഡാനിഷിന്റെ മരണം ഉൾകൊളളാൻ പലർക്കും സാധിച്ചതുമില്ല. കാറപകടത്തിൽ ഡാനിഷ് മരിച്ച വിവരം അറിഞ്ഞ മത്സരാർത്ഥികൾ പൊട്ടിക്കരയുകയായിരുന്നു. 

21കാരനായ ഡാനിഷ് രാവിലെ ഒരു വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. മുംബൈയിലെ വാഷി പ്രദേശത്ത് വെച്ച് കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം. എയ്സ് ഓപ് സ്പെയ്സ് അവതാരകനായ വികാസ് ഗുപ്തയാണ് ഡാനിഷിന്റെ മരണവിവരം  മറ്റ് മത്സരാര്‍ത്ഥികളെ അറിയിച്ചത്. ഡാനിഷിന്റെ മരണം അതിവൈകാരികമായിട്ടായിരുന്നു മത്സരാർത്ഥികൾ‌ ശ്രവിച്ചത്. ഫിസ ഖാന്‍, വരുണ്‍ സൂദ്, ഫൈസി ബൂ തുടങ്ങിയ പ്രേക്ഷകർക്ക് പ്രിയങ്കരായ പല മത്സരാർത്ഥികളും കണ്ണീരടക്കാൻ പാടുപ്പെട്ടു. എം ടിവിയിലെ റിയാലിറ്റി ഷോയുടെ ഇന്നത്തെ എപ്പിസോഡ് ഡാനിഷിന് സമര്‍പ്പിച്ച് കൊണ്ടായിരിക്കും.

ഡാനിഷ് മരിച്ച വിവരം ഇന്‍സ്റ്റഗ്രാമിലൂടെയാണ് വികാസ് ഗുപ്ത ലോകത്തെ അറിയിച്ചത്. ഇനി നീ തിരിച്ച് വരില്ലെന്ന് മറ്റ് മത്സരാര്‍ത്ഥികളോട് ഞാന്‍ എങ്ങനെ പറയും ഡാനിഷ്. എയ്സ് ഓഫ് സ്പെയ്സിലെ മുടിയില്‍ വര്‍ണം ചാലിച്ച രാജാവാണ് നീ വികാസ് കുറിച്ചു.ബ്ലോഗറായിരുന്ന ഡാനിഷ്  ഈ പരിപാടിയിൽ നിന്ന് നേരത്തെ തന്നെ പുറത്തായിരുന്നു. യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലുംഡാനിഷിനെ നിരവധി പേരാണ് പിന്തുടരുന്നത്.