ഉറക്കഗുളിക നൽകി; അമ്മയെ െകാല്ലാൻ നോക്കി; ഒടുവിൽ കഴുത്തുറത്തു കൊന്നു; ക്രൂരം

അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തിയ 53 കാരനായ മകനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. 80 വയസ് പ്രായമുളള അമ്മയെ ഉറക്കഗുളിക നൽകിയിനു ശേഷം മുഖത്ത് തലയിണ അമർത്തി കൊലപ്പെടുത്താനായിരുന്നു ശ്രമം. എന്നാൽ ഈ ശ്രമത്തെ അമ്മ അതിജീവിച്ചതോടെ പേപ്പർ കട്ടർ ഉപയോഗിച്ച് കഴുത്തുറത്ത് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ദഹിസർ വെസ്റ്റിൽ താമസിച്ചിരുന്ന ലളിത എന്ന 80 കാരിയാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ദിവസവും ലളിതയും മകനായ യോഗേഷ്  രാംകാന്ത് ഷെനോയിയും തമ്മിൽ വഴക്കുണ്ടാകാറുണ്ടെന്നും രണ്ടു തവണ കൊലപാതക ശ്രമത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. മരുന്നിന്റെ ബില്ലിനെ കുറിച്ചുളള തകർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 

അച്ഛനും സഹോദരനും നേരത്തെ മരിച്ച യോഗേഷിന് സ്വന്തം എന്നു പറയാൻ അമ്മ മാത്രമേ ഉണ്ടായിരുന്നുളളു. അമ്മയുടെ അനാരോഗ്യത്തിൽ ഇയാൾ അതൃപ്തനായിരുന്നുവെന്നും പൊലീസ് പറയുന്നു.  2011 ൽ യോഗേഷുമായുളള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് യോഗേഷിന്റെ ഭാര്യ ഇയാളെ ഉപേക്ഷിച്ചു പോകുകയായിരുന്നു. നാല് വർഷം മാത്രമായിരുന്നു ഇയാളുടെ ദാമ്പത്യം നീണ്ടു നിന്നതും. ഇവർക്കും മക്കളും ഉണ്ടായിരുന്നില്ല. ബുധനാഴ്ച രാത്രിയോടെ യോഗേഷും അമ്മയും  തമ്മിൽ വഴക്കുണ്ടായി. തുടർന്ന് 15 പാക്കറ്റ് ഉറക്കഗുളികളുമായി എത്തിയ യോഗേഷ് അതിൽ നിന്ന് കുറച്ചെടുത്ത് ലളിതയ്ക്ക് പാലിൽ ചേർത്തു നൽകി. രാത്രി 1.30 ന് ഉറക്കം എഴുന്നേറ്റ് അമ്മ മരിച്ചോയെന്ന് നോക്കിയെങ്കിലും ശ്വാസോഛാസം നടത്തുന്നത് കണ്ടതോടെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചു. എന്നാൽ ഈ ശ്രമത്തെയും ലളിത അതിജീവിച്ചതോടെ മാനസിക സമ്മർദ്ദത്തിലായ യോഗേഷ് രാത്രി 2.30 ഓടു കൂടി പേപ്പർ കട്ടർ ഉപയോഗിച്ച് കഴുത്ത് അറുത്ത് കൊല്ലുകയായിരുന്നു. 

ബെഡ്ഷീറ്റിൽ അമ്മയുടെ മൃതദേഹം പൊതിഞ്ഞ് വെച്ച ശേഷം യോഗേഷ് വീട്ടിൽ തന്നെ കിടന്നറുങ്ങി. അതിരാവിലെ അയൽവാസികളാണ് ഈ ക്രൂര കൊലപാതകം പുറത്തെത്തിച്ചത്. 9.30 ന് പൊലീസ് എത്തുമ്പോഴും ഇയാൾ ഉറക്കത്തിലായിരുന്നുവെന്നും. ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.