രാജസ്ഥാനിൽ ബി.ജെ.പിക്ക് തലവേദനയായി കർഷകരോഷം

രാജസ്ഥാനിൽ അധികാര തുടർച്ച സ്വപ്നം കാണുന്ന ബി.ജെ.പിക്ക് തലവേദനയായി കർഷകരോഷം. തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ചെറുകിട കർഷകർ സഹകരണ ബാങ്കുകളിൽ നിന്നെടുത്ത അൻപതിനായിരം രൂപവരെയുള്ള കാർഷിക വായ്പകൾ എഴുതിത്തള്ളാൻ സർക്കാർ തീരുമാനിച്ചിരുന്നു.എന്നാൽ വിളകൾക്ക് പ്രഖ്യായിച്ച താങ്ങുവില പോലും ലഭിക്കാത്തത്താണ് കർഷകരെ ചൊടിപ്പിക്കുന്നത്.

അജ്മീറിനടുത്ത് ജാഡ്ലിയിൽ പാട്ടത്തിനെടുത്താണ് ഭൂമിയിലാണ് നസീറുദീൻ ചോളം കൃഷി ചെയ്തത്. 1950 രൂപയാണ് ഒരു ക്വിൻറലിന് സർക്കാർ നിശ്ചയിച്ച താങ്ങുവില. ലഭിക്കുന്നത് ആകട്ടെ 1453 രൂപ. വീട്ടുകാർ എല്ലാം പണിക്കിറങ്ങുന്നത് കൊണ്ട് മുടക്കിയ കാശ് തിരികെ ലഭിക്കുമെന്നാണ് നസീറുദ്ദീന്റെ ആശ്വാസം. പക്ഷേ വായ്പ തിരിച്ചടയ്ക്കാനാവില്ല. 

സഹകരണ ബാങ്കുകളിൽ നിന്നെടുത്ത അൻപതിനായിരം രൂപവരെയുള്ള  വായ്പകൾ എഴുതിത്തള്ളാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച പദ്ധതികളൊന്നും ഗുണം ചെയ്തില്ലെന്നാണ് കർഷകനായ സൂരജ് കിരണിന്റെ പരാതി.