വാട്സ്ആപ്പിൽ ചാറ്റിങ്; ഭാര്യ ശകാരിച്ചു; ഭർത്താവ് ജീവനൊടുക്കി, പിന്നാലെ സുഹൃത്തും

പെൺസുഹൃത്തുമായി തുടർച്ചയായി വാട്സ്ആപ്പിൽ ചാറ്റ് ചെയ്തതിന് ഭാര്യ ശകാരിച്ചതിൽ മനംനൊന്ത് ‌യുവാവ് ആത്മഹത്യ ചെയ്തു. വിവരമറിഞ്ഞ പെൺസുഹൃത്തും ജീവനൊടുക്കി. ഹൈദരാബാദിലെ സെക്കന്തരാബാദിലാണ് സംഭവം. 

മറേദ്പള്ളി സ്വദേശിയായ കെ ശിവകുമാർ ഇലക്ട്രീഷ്യനായിരുന്നു. ആഗസ്റ്റ് 15നായിരുന്നു ശിവകുമാറിന്റെ വിവാഹം. വാട്സ്ആപ്പിൽ നിരന്തരം ചാറ്റ് ചെയ്യുന്നതിന് ദമ്പതികൾ നിരന്തരം കലഹിച്ചിരുന്നെന്ന് പൊലീസ് പറയുന്നു. 

ബാല്യകാലസുഹൃത്തായ വെണ്ണലയുമായി ശിവകുമാർ ഇടയ്ക്ക് ചാറ്റ് ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ഭാര്യ ശകാരിച്ചു. ഒടുവിൽ ഇരുവരും വാക്കുതർക്കമായി. തുടർന്ന് വീടിനുള്ളിൽ ശിവകുമാർ തൂങ്ങിമരിക്കുകയായിരുന്നു.

ശിവകുമാർ മരിച്ച വിവരമറിഞ്ഞ വെണ്ണല വിഷം കഴിച്ചാണ് ജീവനൊടുക്കിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.