ദേശീയഗാനത്തെ അപമാനിച്ച് വാജുഭായ് വാല; കർണാടക ഗവർണർക്ക് പുതിയ കുരുക്ക്

രാജ്യം കർണാടകയിലേക്ക് കണ്ണുംനട്ടിരിക്കുമ്പോഴാണ് ഗവർണര്‍ വാജുഭായ് വാലയ്ക്കെതിരെ പുതിയ വിവാദങ്ങൾ തലപൊക്കുന്നത്. ദേശീയ ഗാനത്തെ ഗവർണർ അപമാനിച്ചതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ദേശീയ ഗാനം ആലപിക്കുന്നതിനിടെ അത് വകവെക്കാതെ വേദിയിൽ നിന്നും ഗവർണർ ഇറങ്ങി പോകുന്നത് ദൃശ്യങ്ങളിൽ നിന്നു തന്നെ വ്യക്തം. 

ഗവർണറുടെ പ്രവർത്തികണ്ട് ആദ്യം പകച്ചു നിന്ന അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ പിന്നീട് അദ്ദേഹത്തിന് ഒപ്പം പോയി. എന്നാൽ, അബദ്ധം പറ്റിയത് മനസിലാക്കിയ ഗവർണർ പിന്നീട് വേദിയിലേക്ക് തിരിച്ചു വരികയും അറ്റൻഷനിൽ നിൽക്കുകയും ചെയ്തു. സദസിലുള്ള മുഴുവൻ ആളുകളും ആദരവ് പ്രകടിപ്പിച്ചപ്പോഴാണ് കർണാടക ഗവർണറുടെ ഈ ഇറങ്ങിപ്പോക്കെന്നത് ശ്രദ്ധേയമാണ്