എൻജിനില്ലാതെ ട്രെയിൻ 10 കി.മി പിന്നോട്ടോടി; ദുരന്തം തലനാരിഴക്ക് വഴിമാറി: വിഡിയോ

കഴി‍‍ഞ്ഞ ദിവസം ഒറീസയെ കാത്തിരുന്നത് വൻ ദുരന്ത വാർത്തയാണ്. എന്നാൽ ചില സമയോചിത പ്രവ‍ൃത്തികൾ ആ ദുരന്തത്തെ തടയിട്ടു. ഒറീസയിലെ ടൈലാഗർഹ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. 9.35ന് റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ‍ട്രെയിൻ പത്തു കിലോമീറ്ററോളം എൻജിനില്ലാതെ പിന്നോട്ട് യാത്രക്കാരുമായി സഞ്ചരിച്ചു. ഇത് യാത്രക്കാരെ വലിയതോതിൽ പരിഭ്രാന്തരാക്കി.യാത്രക്കാർ അലറി വിളിക്കുന്നതും വിഡിയോയിൽ കാണാവുന്നതാണ്.

ടൈലാഗർഹിൽ നിന്ന് രാത്രി 9.35 ന് ബോളങ്ങറിലേക്ക് പുറപ്പടേണ്ട ട്രെയിൻ എന്നാൽ പോയത്  എതിർവശത്തേക്കാണ്. ട്രാക്കിൽ കല്ലുകളും മറ്റും പെറുക്കി വച്ച് അരമണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് കിസിംഗ്‌ സ്റ്റേഷനിൽ 10.5 ടെ ട്രെയിൻ നിർത്താൻ സാധിച്ചത്. 

സിക്ഡ് ബ്രേക്ക് കോച്ചുകൾക്കിടയിൽ വേണ്ടവിധം സ്ഥാപിക്കാത്തതാണ് ഇത്തരത്തിലുള്ള ഒരു സംഭവത്തിലേക്ക് വഴിതെളിച്ചതെന്ന് ടൈലാഗർഹ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ 7 റെയിവെ ഉദ്യോഗസ്ഥരും 2 ഡ്രൈവർഡമാരെയും അന്വേഷണവിധയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് റെയിവെ ഡിവിഷണൽ മാനേജർ അറിയിച്ചു.