രാജീവ് ഗാന്ധി വധക്കേസിലെ ശിക്ഷയിൽ ഇളവില്ല; പേരറിവാളന്റെ ഹർജി തള്ളി

രാജീവ്ഗാന്ധി വധക്കേസിലെ ശിക്ഷ റദ്ദാക്കണമെന്ന പ്രതി പേരറിവാളന്‍റെ ഹര്‍‌ജി സുപ്രീംകോടതി തളളി. വധശിക്ഷ ശരിവച്ച ആയിരത്തിതൊളളായിരത്തി തൊണ്ണൂറ്റിയെട്ടിലെ വിധി വീണ്ടും വിളിച്ചുവരുത്തി പരിശോധിക്കണമെന്നായിരുന്നു പേരറിവാളന്‍റെ ആവശ്യം. 

അന്യായമായി കേസില്‍ കുടുക്കിയെന്നും വസ്തുതകള്‍ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, വിധിയില്‍ ഇടപെടാനാകില്ലെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. രണ്ടായിരത്തി പതിനാല് ഫെബ്രുവരിയില്‍ പേരറിവാളന്‍റെ ശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്തിരുന്നു.