ഗുജറാത്തിൽ സമ്പൂർണ മദ്യനിരോധനം പ്രഹസനം മാത്രം

ഗുജറാത്തിൽ സമ്പൂർണ മദ്യനിരോധനമുണ്ടെങ്കിലും തിരഞ്ഞെടുപ്പിൽ ഓരോ മണ്ഡലങ്ങളിലെയും അദൃശ്യ സാന്നിധ്യമാണ് മദ്യം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മുതൽ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായ വ്യാഴാഴ്ച വരെ 25.28 കോടി രൂപയുടെ മദ്യമാണ് പിടിച്ചെടുത്തത്. 10.52 ലക്ഷം ലീറ്റർ മദ്യം. എത്ര മദ്യ രഹിതമാണ് ഗുജറാത്ത്, മനോരമ ന്യൂസ് അന്വേഷണം. 

അതീവ രഹസ്യമായി അയാൾ മദ്യ കുപ്പി കൈമാറി. മദ്യനിരോധനത്തിന്റെ ഗുജറാത്ത് മാതൃക മോദിയും ബി ജെ പിയും ശക്തമായി ഉയർത്തുന്നു. എന്നാൽ, 

മദ്യമാഫിയയും ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും ചേർന്ന മാഫിയ ശക്തമാണ്. 2012 നും 2014 നും ഇടയിൽ 117 മരണങ്ങൾ ഗുജറാത്തിൽ മദ്യം മൂലമുണ്ടായി. രാജസ്ഥാൻ, മഹാരാഷ്ട്ര കേന്ദ്ര ഭരണ പ്രദേശമായ ദാമൻ എന്നിവിടങ്ങളിൽ നിന്നാണ് മദ്യമെത്തുന്നത്.