എതിർപ്പ് ദ്രാവിഡ സംസ്കാരത്തോടല്ല, ദ്രാവിഡ രാഷ്ട്രീയത്തോടാണന്ന് തമിഴിസൈ സൗന്ദര്‍രാജന്‍

ദ്രാവിഡ സംസ്കാരത്തെയല്ല ദ്രാവിഡ രാഷ്ട്രീയത്തെയാണ് ബി.ജെ.പി എതിര്‍ക്കുന്നതെന്ന് തമിഴ്നാട് സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദര്‍രാജന്‍. ഡി.എം.കെയും അണ്ണാഡി.എം.കെയും മാറി മാറി ഭരിച്ചിട്ടും അടിസ്ഥാന വികസനം പോലും നടക്കാത്ത മണ്ഡലമായി ആര്‍.കെ.നഗര്‍ അധപതിച്ചെന്നും തമിഴിസൈ സൗന്ദര്‍രാജന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

വിജയപ്രതീക്ഷയൊന്നുമില്ലെങ്കിലും ആര്‍.കെ.നഗറില്‍ ദേശീയ പാര്‍ട്ടിയായ ബി.ജെ.പിക്ക് വോട്ടുശതമാനം നിര്‍ണായകമാണ്. അതുകൊണ്ട് തന്നെ പ്രചാരണത്തില്‍ പിന്നോട്ടില്ല. ഓരോ വാര്‍ഡുകളെ കുറിച്ചും പ്രത്യേക പഠനം നടത്തിയാണ് ബി.ജെ.പി പ്രകടന പത്രിക തയ്യാറാക്കിയതെന്ന് സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദര്‍രാജന്‍. 

 ദ്രാവിഡ രാഷ്ട്രീയ ശക്തികളെ കുറച്ചുകാണുന്നില്ല. 

ജനം മാറി ചിന്തിക്കുമെന്നാണ് പ്രതീക്ഷയെന്ന് സ്ഥാനാര്‍ഥി കരും നാഗരാജ് പറഞ്ഞു. വിലപ്പോവില്ലെങ്കിലും, ഹിന്ദുവികാരം വോട്ടാക്കി മാറ്റേണ്ട തന്ത്രങ്ങളും ബി.ജെ.പി പ്രചാരണായുധമാക്കുന്നുണ്ട്.